കൊച്ചി: പൃഥ്വിരാജ് സുകുമാരന്‍ ഭാവന ചിത്രം 'ആദം ജോണ്‍'ന്റെ ആദ്യ സോംങ്ങ് വീഡിയോ
ഒരു ദിവസത്തിനുള്ളില്‍ തന്നെ 6 ലക്ഷത്തിലധികം വ്യൂസ് നേടി. `ഈ കാറ്റ്` എന്ന
തുടങ്ങുന്ന ഈ റൊമാന്റിക് മെലഡിയുടെ സംഗീതം ദീപക് ദേവും ഗാനരചന ഹരിനാരായണന് ബി
കെയും നിര്‍വഹിച്ചിരിക്കുന്നു.
കാര്‍ത്തിക്കാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പൃഥ്വിരാജ് സുകുമാരനും മിഷ്ടിയും അഭിനയിച്ചിരുന്ന ഗാനം ചിത്രത്തിന്റെ ഒഫീഷ്യല്‍
മ്യൂസിക് പാര്‍ട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്ത ഉടനെ
തന്നെ വൈറലായി. ഇപ്പോള്‍ 8 ലക്ഷത്തിലധികം വ്യൂസും 14,000+ ലൈക്സും
വിഡിയോക്കുണ്ട്.
?ജിനു എബ്രഹാം കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആദം ജോണ്‍'ല്‍
പൃഥ്വിരാജ് സുകുമാരന്‍, ഭാവന, രാഹുല്‍ മാധവ്, നരേന്, ലെന, മിഷ്ടി, ജയ മേനോന്,
സിദ്ധാര്‍ത്ഥ ശിവ, മണിയന്‍പിള്ള രാജു എന്നിവര്‍ പ്രമുഖ വേഷങ്ങളില്‍
അഭിനയിക്കുന്നുണ്ട്.
ഈ ഡ്രാമത്രില്ലെറിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറും
ചിത്രസംയോജനം രഞ്ജന്‍ അബ്രഹാമുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ദീപക് ദേവ്
സംഗീതം നല്കിയിരിക്കുന്നു. പശ്ചാത്തല സംഗീതം ഗോപി സുന്ദറിന്റെതാണ്.
മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. ജയരാജ് മോഷന്‍ പിക്ചര്‍സിന്റെ
കൂടെ ബി സിനിമാസിന്റെ ബാനറിലാണ് 'ആദം ജോണ്‍' നിര്‍മിച്ചിരിക്കുന്നത്.
`ഈ
കാറ്റ്` ഒഫീഷ്യല്‍ സോംങ്ങ് വീഡിയോ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=TFwZuS8Kkcc
മ്യൂസിക്247നെ
കുറിച്ച്:
കഴിഞ്ഞ നാല് വര്‍ഷമായി മലയാള സിനിമ ഇന്ഡസ്ട്രിയിലെ പ്രമുഖ
മ്യൂസിക് ലേബല്‍ ആണ് മ്യൂസിക്247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ
സൌണ്ട് ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്247നാണ്. അങ്കമാലി ഡയറീസ്, ഒരു
മെക്സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ
കൊയ്ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍
ഡെയ്സ്, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ് ആര് യു,
കിസ്മത്ത്,വിക്രമാദിത്യന്, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി
എന്നിവയാണ് ഇവയില്‍ ചിലത്.മമ്മൂട്ടി ചിത്രം 'പുളളിക്കാരന് സ്റ്റാറാ'യുടെ ആദ്യ
ഗാനത്തിന് 24 മണിക്കൂറുകള്‍ തികയും മുമ്പേ 2.5 ലക്ഷത്തിലധികം വ്യൂസ്