മെല്‍ബണ്‍: വിറ്റല്‍സീ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഈ വര്‍ഷത്തെ ഓണാഘോഷം 'വിറ്റല്‍സീ 'ഓണപുലരി 2017' ഓഗസ്റ്റ് 26ന് ശനിയാഴ്ച ഗ്രീന്‍സ്ബറോയിലുള്ള സെര്‍ബിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഹാളില്‍ വച്ച് ആഘോഷിക്കും. രാവിലെ 9.30ന് ഓണപൂക്കളം ഒരുക്കി ആഘോഷങ്ങള്‍ക്ക് ആരംഭം കുറിക്കും. തുടര്‍ന്ന് താലപ്പൊലിയുടെയും ശിങ്കാരിമേളത്തിന്റെയും അകന്പടിയോടെ മാവേലി മന്നനെ ഹാളിലേക്ക് ആനയിക്കും.
വിറ്റല്‍സീ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന, കേരളത്തിന്റെ കലാപാരന്പര്യവും സാംസ്കാരികപൈതൃകവും വിളിച്ചോതുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും. കലാവിരുന്നിനുശേഷം കേരളത്തിന്റെ തനതു ചിഭേദങ്ങളുമായി വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷത്തിന്റെ മാറ്റു കൂട്ടും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്‍പ്പെടെ വ്യത്യസ്തമായ മത്സരങ്ങളാണ് സദ്യയ്ക്കുശേഷം ഒ ക്കിയിരിക്കുന്നത്. കാണികളില്‍ ആവേശമുണര്‍ത്തുന്ന വടംവലി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
സൗത്ത് മൊറാംഗ്, എപ്പിംഗ്, വോളര്റ്റ്, മില്പ്പര്ക്ക്, മെര്‍ണ്ട, ബണ്ടൂര, ഡൊറീന്, ഹൈഡല്‍ബര്‍ഗ്, റിസര്‍വോ എന്നീ സബര്‍ബുകളില്‍ താമസിക്കുന്ന മലയാളികള്‍ ചേര്‍ന്ന് രൂപം നല്‍കിയതാണ് വിറ്റല്‍സീ മലയാളി കൂട്ടായ്മ.
കേരളത്തിന്റെ തനതായ സംസ്കാരവും പാരന്പര്യ കലാരൂപങ്ങളും വരുംതലമുറക്ക് പരിചയപ്പെടുത്തി കൊടുക്കാനുള്ള ഈ ചെറിയ ഉദ്യമത്തിലേക്ക് എല്ലാ മലയാളി æകുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് മുന്‍കൂട്ടി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്:
തോംസണ്‍ സൈമണ്‍: 0450 122 544
ബിനോയ് സക്കറിയാസ്: 0413 957 344
വിലാസം: സെര്‍ബിയന്‍ ഓര്‍ത്ത്ഡോക്സ് ചര്‍ച്ച് ഹാള്‍,
212 ഡയമണ്ട് ക്രീക്ക് റോഡ്,ഗ്രീന്‍സ്ബറോ.
റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍