ന്യൂയോര്‍ക്ക് : എന്‍എസ്എസ് പ്രസിഡന്റ് ശ്രീ പി.കെ. നാരായണപ്പണിക്കരുടെ
നിര്യാണത്തില്‍ എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെയും നായര്‍ ബനവലന്റ്
അസ്സോസിയേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ അനുശോചന യോഗം ന്യൂയോര്‍ക്കില്‍
നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
മാര്‍ച്ച് 11 ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ഫ്ളോറല്‍ പാര്‍ക്കില്‍ (26
നോര്‍ത്ത് ടൈസണ്‍ അവന്യൂ, ഫ്ളോറല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക് 11001)
വെച്ചാണ് ചടങ്ങുകള്‍ നടത്തുന്നത്. വിവിധ മലയാളി സംഘടനാ നേതാക്കളും,
സാമൂഹ്യ-സാംസ്ക്കാരിക-സാമുദായിക-രാഷ്ട്രീയ നേതാക്കളും പങ്കെടുക്കുന്ന ഈ
ചടങ്ങിലേക്ക് ഏവരേയും സാദരം ക്ഷണിച്ചു കൊള്ളുന്നു.