ബോളിവുഡ് ഹോട്ട് സുന്ദരി സണ്ണി ലിയോണിന് കേരളത്തിലും നിരവധി ആരാധകരാണ്. സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ സണ്ണിയെ ആവേശത്തോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. മലയാളികളുടെ സ്നേഹവും സ്വീകരണത്തിനും നന്ദിപറഞ്ഞ് താരം ഫേസ്ബുക്ക് കുറിപ്പ് തന്നെ തയ്യാറാക്കിയിരുന്നു. തനിക്ക് പറയാന്‍ വാക്കുകള്‍ ഇല്ലെന്നും മലയാളികളോട് ഒരുപാട് നന്ദിയുണ്ടെന്നുമാണ് സണ്ണി ഫേസ്ബുക്കില്‍ കുറിച്ചത്. ദൈവത്തിന്റെ നാടിനെ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
സണ്ണിയുടെ ഈ ഫേസ്ബുക്ക് കുറിപ്പ് വൈറലായതോടെ മലയാളികള്‍ മുഴുവന്‍ താരത്തിന്റെ ഫേസ്ബുക്ക് സന്ദര്‍ശിക്കാന്‍ തുടങ്ങി. സണ്ണി ചേച്ചി സൂപ്പറാണ്, മരണമാസ് ആണ്, ചങ്കാണ് എന്നിങ്ങനെയുള്ള കമന്റുകള്‍ കൊണ്ട് നിറഞ്ഞു. തെറിവിളിച്ചുകൊണ്ടുള്ള കമന്റുകളും കുറവല്ല. അതിനിടെ ‘സണ്ണി ചേച്ചി മുത്താണ്’ എന്നൊരാധാകന് നല്കിയ കമന്റിന് സണ്ണി മറുപടി നല്‍കിയിരിക്കുകയാണ്. Thank You എന്നായിരുന്നു താരത്തിന്റെ മറുപടി.