കുവൈറ്റ്: ചെന്നീര്‍ക്കര ഓവര്‍സീസ് ഫോറം കുവൈറ്റ് (സിഒഎഫ്കെ) ഇരുപതാമത് ഓണാഘോഷം 2017 ഒക്ടോബര്‍ 13 ന് വെള്ളിയാഴ്ച ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടുന്നു. റാഫിള്‍ കൂപ്പണിന്റെ ആദ്യ വില്‍പ്പന പ്രസിഡന്റ് പി.കെ.വര്‍ഗീസ് അഡ്വൈസറി ബോര്‍ഡ് ചെയര്മാന് രാജു സഖറിയയ്ക്ക് നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. സെക്രട്ടറി ജിബി ജോര്‍ജ്, ട്രഷറര്‍ സജി ജോര്‍ജ്, മറ്റു കമ്മിറ്റി അംഗങ്ങളും സന്നിഹിതനായിരുന്നു. ഈ ആഘോഷത്തിന്റെ വിജയത്തിന് ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍