ചിക്കാഗോ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നൊര്‍ത്ത് അമേരിക്കയുടെ അടുത്ത പ്രസിഡന്റായി മധു കൊട്ടാരക്കര ദീപം തെളിയിച്ചു. പ്രസ് ക്ലബ് ഏഴാമതു ദേശീയ സമ്മേളനത്തില്‍ പ്രസിഡന്റ് ശിവന് മുഹമ്മ, അഡൈ്വസറി ബൊര്‍ഡ് ചെയര്‍ ടാജ് മാത്യു എന്നിവര്‍ ദീപനാളം കൈമാറി.
ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നത് അടുത്ത ജനുവരിയിലാണ്. അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ റെജി ജോര്‍ജ്, ജോസ് കണിയാലി, ജോര്‍ജ് ജോസഫ്, നിലവിലുള്ള എക്സിക്യൂട്ടിവ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങിനു നേത്രുത്വം നല്കി.
മാധ്യമ രംഗം പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് കാലാനുസ്രുതമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസ് ക്ലബ് നേത്രുത്വം നല്കുമെന്നു പുതിയ പ്രസിഡന്റ് പറഞ്ഞു. സംഘടനയുടെ ദ്ത്യങ്ങള് ഫലപ്രദമാക്കാന്‍ പ്രവര്‍ത്തിക്കും.
ന്യു ജെഴ്സിയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന അശ്വമേധം ന്യൂസ് പോര്‍ട്ടലിന്റെ പത്രാധിപരാണ് മധു കൊട്ടാരക്കര.
ക്രുഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍, എം.ബി. രാജേഷ് എം.പി, എം.സ്വരാജ് എം.എല്‍,എ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രസ് ക്ലബ് ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട്ട്, വൈസ് പ്രസിഡന്റ് രാജു പള്ളം, ട്രഷറര്‍ ജോസ് കാടാപ്പുറം, ജോ. സെക്രട്ടറി പി.പി. ചെറിയാന്,ജോ. ട്രഷറര്‍ സുനില്‍ തൈമറ്റം, ജീമോന്‍ ജോര്‍ജ്, സുനില്‍ ട്രൈസ്റ്റാര്‍, ബിജു സക്കറിയ തുടങ്ങിവര്‍ നേത്രുത്വം നല്കി