നടി ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയും ആലുവ സബ് ജയിലില്‍ എത്തി. ഇരുപത്തിയഞ്ച് മിനിറ്റോളം നീണ്ട കൂടിക്കാഴ്ചയില്‍ കാവ്യയുടെ അച്ഛനും ഒപ്പമുണ്ടായിരുന്നു.
നേരത്തെ നാദിര്‍ഷ ദിലീപിനെ കണ്ട് ജയിലില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷമാണ് കാവ്യയും മീനാക്ഷിയും ദിലീപിനെ കാണാന്‍ എത്തിയത്. എന്നാല്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ കാവ്യ തയ്യാറായില്ല.
കേസില്‍ ദിലീപ് കഴിഞ്ഞ അമ്ബത്തിയഞ്ച് ദിവസമായി ജയിലില്‍ കഴിയുകയാണ്. ദിലീപിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ മൂന്നുപ്രാവിശ്യവും കോടതി നിഷേധിച്ചിരുന്നു. എന്നാല്‍ ദിലീപിന് താല്‍ക്കാലിക ആശ്വാസം നല്കി അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ അങ്കമാലി മജിസ്ട്രേട്ട് കോടതി ദിലീപിന് പ്രേത്യേക അനുമതി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കാവ്യയും മീനാക്ഷിയും ദിലീപിനെ കാണാന്‍ ജയിലിലെത്തിയത്.
ഈ മാസം ആറിനാണ് ദിലീപിന്റെ അച്ഛന്റെ ശ്രാദ്ധ ചടങ്ങുകള്‍. വീട്ടിലും ആലുവ മണപ്പുറത്തുമായി നടക്കുന്ന ബലികര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടു മണിക്കൂറിനകം ജയിലില്‍ തിരിച്ചെത്തണമെന്നാണ് കോടതി ദിലീപിനോട് നിര്‍ദേശിച്ചിരിക്കുന്നത്.