ദിലീപിനെ കാണാന്‍ ചലച്ചിത്ര താരം കലാഭവന്‍ ഷാജോണ്‍ ആലുവ സബ്ജയിലിലെത്തി. പത്ത് മിനിറ്റോളം ഇവര്‍ തമ്മില്‍ സംസാരിച്ചു
അധികം സമയം അനുവദിക്കാത്തതുകൊണ്ട് കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ലെന്ന് സന്ദര്‍ശന ശേഷം മടങ്ങവേ ഷാജോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ കഴിഞ്ഞ ദിവസം ദിലീപിന്റെ ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയും ദിലീപിനെ കാണാന്‍ ജയിലില്‍ എത്തിയിരുന്നു.
ജാമ്യം അനുവദിക്കണമെന്ന ഹര്‍ജിയുമായി ദിലീപ് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. മുമ്ബ് രണ്ട് തവണയും ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.