Image

ചൈന- ഷിയാമെനിലെ ബ്രിക്‌സ്‌ ഉച്ചകോടിയില്‍ കൈകൊടുത്ത്‌ മോഡിയും ഷി ജിന്‍പിങും

Published on 04 September, 2017
ചൈന- ഷിയാമെനിലെ  ബ്രിക്‌സ്‌ ഉച്ചകോടിയില്‍ കൈകൊടുത്ത്‌ മോഡിയും ഷി ജിന്‍പിങും

ചൈനയിലെ ഷിയാമെനില്‍ വച്ചു നടക്കുന്ന ഒന്‍പതാമത്‌ ബ്രിക്‌സ്‌ ഉച്ചകോടിയില്‍ ഭീകരവാദ വിഷങ്ങള്‍ ഉന്നയിക്കാതെ നരേന്ദ്ര മോഡി ലോക നേതാക്കളെ അഭിസംബോധന ചെയ്‌തു. ബ്രിക്‌സ്‌ രാജ്യങ്ങള്‍ക്കിടയിലുള്ള സാമ്പത്തിക ഊര്‍ജ സഹകരണം മെച്ചപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയില്‍ ഈന്നിയായിരുന്നു മോദിയുടെ പ്രസംഗം. 

ദാരിദ്ര്യം തുടച്ചുനീക്കുന്നതിന്‌ രാജ്യങ്ങള്‍ ഒരുമിച്ച്‌ നില്‍ക്കുന്നതിന്റെ ആവശ്യകതയും മോഡി ഊന്നി പറഞ്ഞു. അടുത്ത ദിവസങ്ങില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കിടയില്‍ ഭീകരവാദവും ചര്‍ച്ചയാവുമെന്നാണ്‌ സൂചന.

ബ്രിക്‌സ്‌ രാജ്യങ്ങളുടെ സഹകരണമില്ലാതെ ലോകം നേരിടുന്ന വെല്ലുവിളികള്‍ കാര്യക്ഷമമായി പരിഹരിക്കാനാവില്ലെന്ന്‌ പ്ലീനറി സമ്മേളനത്തില്‍ സംസാരിച്ച ചൈനീസ്‌ പ്രസിഡന്റ്‌ ഷീ ജിന്‍പിങ്‌ പറഞ്ഞു. ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ അംഗരാജ്യങ്ങള്‍ക്കു പുറമേ ഈജിപ്‌ത്‌, കെനിയ, മെക്‌സിക്കോ, തായ്‌ലാന്‍ഡ്‌ തുടങ്ങിയ രാജ്യങ്ങളെ അതിഥികളായും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്‌.

ഉച്ചക്കോടിയോട്‌ അനുബന്ധിച്ച്‌ മോഡിയും ഷി ചിന്‍പിങും സ്വീകരണവേളയില്‍ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. റഷ്യന്‍ പ്രസിഡന്റ്‌ വ്‌ലാഡിമിന്‍ പുടിനുമായും പ്രധാന മന്ത്രി കൂടിക്കാഴ്‌ച്ച നടത്തി. നാളെ നടക്കാനിരിക്കുന്ന ചൈനീസ്‌ പ്രധാനമന്ത്രിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ ധോക്‌ലാം വിഷയം മോഡി ഉന്നയിക്കുമെന്നാണ്‌ സൂചന.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക