ഡിട്രോയിറ്റ്: മലയാള സിനിമയുടെ സുവര്‍ണ്ണ താരം ജഗദീഷ് നയിക്കുന്ന ഏഷ്യനെറ്റ്
വോഡാഫോണ്‍ കോമഡി താരങ്ങള്‍ അണിനിരക്കുന്ന അമേരിക്കന്‍ ത്രില്ലര്‍ എക്സ്പ്രസ്സ്
എന്ന മെഗാ ഷോ ജൂണ്‍ 1-ന് വൈകിട്ട് 7 മണിയ്ക്ക് വാറണ് ഫിറ്റ്സ്ജിറാള്ഡ്
ഹൈസ്ക്കൂള് ആഡിറ്റോറിയത്തില്‍ അരങ്ങേറും. ഡിട്രോയിറ്റ് കേരള ക്ലബിന്റെ
ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ മെഗാഷോയുടെ ടിക്കറ്റ് വില്പനയുടെ ഉത്ഘാടനം
ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്മാന് ബാബു കുര്യന് കേരള ക്ലബ് മുന്‍
പ്രസിഡന്റും ഷോയുടെ മെഗാസ്പോണ്സറുമായ കുര്യന് കളത്തിലിന് നല്കി
നിര്‍വ്വഹിച്ചു.
കോശി ജോര്‍ജാണ് മറ്റൊരു മെഗാസ്പോണ്സര്. വേദികളില്‍
നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഏഷ്യനെറ്റ് വോഡാഫോണ്‍ കോമഡി
താരങ്ങളോടൊപ്പം പ്രശസ്ത സിനിമാതാരവും നര്‍ത്തകിയുമായ ലഷ്മി ഗോപാലസ്വാമി, സിനിമാ
താരങ്ങളായ രഞ്ചിത്ത് മേനോന്, മിത്രാ കുര്യന്, അര്‍ച്ചന പ്രശസ്ത ഗായകരായ വേണു
ഗോപാല്‍, സിസിലി, അനൂപ് ശങ്കര്‍ എന്നിവരും അണിചേരുന്നു.
ഡിട്രോയിറ്റ്
കേരള ക്ലബിന്റെ ഭാരവാഹികളായ പ്രിമസ് ജോണ്‍(പ്രസിഡന്റ്), രമ്യ അനില്‍
കുമാര്‍(വൈസ് പ്രസിഡന്റ്), അരുണ്‍ വിനോദ് ദാസ്(സെക്രട്ടറി), ജയകൃഷ്ണന് നായര്‍
(ജോയിന്റ് സെക്രട്ടറി), ജോളി ഡാനിയേല്‍(ട്രഷറര്‍), ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്
ഭാരവാഹികളായ ബാബു കുര്യന്(ചെയര്മാന്), സതി നായര്‍(വൈസ് ചെയര്മാന്), മാത്യു
വര്‍ഗീസ്(സെക്രട്ടറി), ജയ്സണ്‍ ജോസ്, ഗീത നായര്‍, ഹേമചന്ദ്രന് കൃഷ്ണന്, ബൈജു
പണിക്കര്‍, അലന് ജോണ്‍, ഫിലോമിന സഖറിയ, മിനി ചാലില്‍, സിനസ് ജോസഫ് എന്നിവരുടെ
നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി ഷോയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു