Image

കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കുമെന്നു കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

Published on 04 September, 2017
കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കുമെന്നു കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം
ന്യൂഡല്‍ഹി: കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കുമെന്നും അതില്‍ ബി.ജെ.പിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെയാണ് ബീഫ് വിഷയത്തില്‍ അദ്ദേഹം അഭിപ്രായ പ്രകടനം നടത്തിയത്.

ബീഫ് കഴിക്കരുതെന്ന് ബി.ജെ.പി ആരോടും പറഞ്ഞിട്ടില്ല. ആരുടെയും ഭക്ഷണശീലങ്ങളെ നിയന്ത്രിക്കാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നുമില്ല. അത് ജനങ്ങളുടെ ഇഷ്ടമാണ്. ബീഫ് പ്രശ്‌നം കത്തിനില്‍ക്കുമ്പോഴും ഗോവക്കാര്‍ ബീഫ് കഴിക്കുമെന്ന് ബി.ജെ.പി നേതാവും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍ നിലപാടെടുത്തിരുന്നു. അതേ രീതിയില്‍ കേരളീയരും തുടര്‍ന്നും ബീഫ് കഴിക്കുമെന്ന് കണ്ണന്താനം വ്യക്തമാക്കി.

ബി.ജെ.പിക്കും ക്രിസ്ത്യന്‍ സമൂഹത്തിനുമിടയിലുള്ള പാലമായി താന്‍ പ്രവര്‍ത്തിക്കുമെന്നും കണ്ണന്താനം പറഞ്ഞു. ബി.ജെ.പിക്കെതിരെ ക്രിസ്ത്യന്‍ സമൂഹം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ചില പ്രത്യേക അജണ്ടകളുടെ ഭാഗമായി പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2014ലും ഇതുപോലുള്ള പ്രചാരണങ്ങള്‍ വ്യാപകമായിരുന്നു. 

മോദി അധികാരത്തില്‍ വന്നാല്‍ ഇന്ത്യയിലെ ക്രിസ്ത്യാനികളെ ചുട്ടെരിക്കുമെന്നും ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കുമെന്നൊക്കെയായിരുന്നു പ്രചാരണങ്ങള്‍. എന്നാല്‍ സംഭവിച്ചത് മറിച്ചാണെന്നും എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്ന കാര്യത്തില്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനാണ് മോദി കാഴ്ചവച്ചിട്ടുള്ളതെന്നും കണ്ണന്താനം വ്യക്തമാക്കി. (Madhyamam)
Join WhatsApp News
truth and justice 2017-09-04 19:35:37
When BJP came in power so many churches are burned and many pastors and priests are brutally beaten and murdered in different parts of the country.Kannamthanam dont know about that
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക