നെടുമ്പാശ്ശേരിയില്‍ ലാന്റിംഗിനിടെ വിമാനം തെന്നി മാറി; യാത്രക്കാര്‍ സുരക്ഷിതര്‍
Published on 05 September, 2017
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ലാന്റിംഗിനിടെ ഓടയിലേക്ക് തെന്നി മാറി.
റണ്‍വേയില്‍ നിന്ന് പാര്‍ക്കിംഗ് വേയിലേക്ക് മാറ്റുന്നതിനിടെ വിമാനം തെന്നിമാറി
ഓടയിലേക്ക് വീഴുകയായിരുന്നു.
അബുദാബിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ
എക്സ്പ്രസ് വിമാനമാണ് പാര്‍ക്കിങ് ബേയിലേക്ക് വരുമ്പോള്‍
അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് വിമാനത്തിനുള്ളില്‍ നിന്നും യാത്രക്കാരെയെല്ലാം
ഒഴിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 102 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍
അറിയിച്ചു.
പുലര്‍ച്ചേ 2:45നായിരുന്നു അപകടം. വിമാനത്തിന്റെ ടയറുകള്‍
ചെളിയില്‍ പുതഞ്ഞു പോയതിനാല്‍ അപകട സ്ഥലത്തു നിന്നും വിമാനം ഇനിയും മാറ്റാന്‍
ആയിട്ടില്ല.വിമാനം ലാന്റ് ചെയ്ത ശേഷം മുന്നോട്ട് നീങ്ങവേ വലിയ ശബ്ദം കേട്ടതായി
യാത്രക്കാര്‍ പറഞ്ഞു.
പിന്‍വശത്തെ രണ്ടു ടയറുകളും ഓടയില്‍
കുടുങ്ങിക്കിടക്കുകയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല