ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഭവത്തെ വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി
Published on 06 September, 2017
ബംഗളൂരു: മുതിര്‍ന്ന മാധ്യമ
പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച്
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടെന്ന വാര്‍ത്ത
ഞെട്ടലുണ്ടാക്കിയെന്നും ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നും അദ്ദേഹം
വ്യക്തമാക്കി.
ഗൗരി ലങ്കേഷിന്റെ വിയോഗത്തോടെ കര്‍ണാടകയ്ക്ക് ഒരു പുരോഗമന
ശബ്ദത്തെയും തനിക്ക് ഒരു സുഹൃത്തിനെയുമാണ് നഷ്ടമായതെന്നും സിദ്ധരാമയ്യ
കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല