മസ്കത്ത്: ഗുബ്രയില്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന്
വീണ് സോജസ് പവര്‍ പ്ലാന്റ് ഉദ്യോഗസ്ഥനായ കൊല്ലം, വെളവൂര്‍കോണം, ആലുവിള,
ലീയാന ഭവനില്‍ സജു മോന് ചാക്കോ ആണ് മരിച്ചു.
ശനിയാഴ്ച രാവിലെ 9.30നാണ് സംഭവം. അവധി ആയതിനാല്‍ മുറിയില്‍ നിന്ന്
കെട്ടിടത്തിന്റെ മുകളിലെത്തിയ സജുമോന് കാല് തെന്നി താഴേക്ക്
വീഴുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചിരുന്നു.
റോയല്‍ ഒമാന്‍ പൊലീസ് എത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം
നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി സുഹൃത്തുക്കള്‍
അറിയിച്ചു.
ഭാര്യ ലിജി സജു , മക്കള്‍ ലീയാന സജു, ലെനിന് സജു
സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായ
സജു മോന് ചാക്കോ , സെന്റ് മേരീസ് യാക്കോബായ യൂത്ത് അസോസിയേഷന് കമ്മിറ്റി അംഗം ആണ്.