സിറിയയില്‍ കഷ്ടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമത്തിലാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. യൂനിസെഫിന്റെ ഗുഡ്!വില്‍ അംബാസിഡറായ പ്രിയങ്ക, സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജോര്‍ദ്ദാനിലെത്തിയത്. അവിടുത്തെ സിറിയന്‍ കുഞ്ഞുങ്ങളെ കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ താരം അപ്ഡേറ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ തന്നെ ട്രോളിക്കൊണ്ട് ട്വിറ്റര്‍ പോസ്റ്റിനു താഴെ കമന്റിട്ട ചെറുപ്പക്കാരന് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് താരം.
ഇന്ത്യയിലും വികസനം ചെന്നെത്താത്ത സ്ഥലങ്ങളുണ്ടെന്നും ഇവിടെ പോഷകാഹാര കുറവ് മൂലം അസുഖബാധിതരായ കുട്ടികളുണ്ടെന്നും ഇവര്‍ക്കും സഹായം ആവശ്യമാണെന്നാണ് രവീന്ദ്ര ഗൗതം എന്നയാള്‍ പ്രിയങ്കയെ ഓര്‍മ്മിപ്പിച്ചത്. എന്നാല്‍ 12 വര്‍ഷത്തോളം യൂനിസെഫുമായി സഹകരിച്ച് ഇന്ത്യയിലെ പല സ്ഥലങ്ങളും സന്ദര്‍ശിച്ചിട്ടുണ്ടന്നും, ഇത്രയും കാലം കൊണ്ട് നിങ്ങള്‍ എന്ത് ചെയ്തെന്നും പ്രിയങ്ക തിരിച്ചടിച്ചു.