ന്യൂയോര്‍ക്ക്: റോക്ക്ലാന്റ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷനില്‍ ജൂണ്‍
പന്ത്രണ്ടാം തീയതി ഞായറാഴ്ച പെന്തക്കുസ്താ തിരുനാള്‍ ആഘോഷിച്ചു. മിഷന്
ഡയറക്ടര്‍ ഫാ. തദേവൂസ് അരവിന്ദത്ത് തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി.
അഗ്നിനാവുകളായി ശ്ശീഹന്മാരില്‍ നിറഞ്ഞ പരിശുദ്ധാത്മാവിന്റെ നിറവിനായി
പ്രാര്‍ത്ഥിക്കാനും, ക്രൈസ്തവമൂല്യങ്ങളില്‍ മുഴുകി ജീവിക്കുവാനും
വചനസന്ദേശത്തിലൂടെ അദ്ദേഹം ഇടവകാംഗങ്ങളെ ഓര്‍മ്മിപ്പിച്ചു.
കുര്‍ബാനയ്ക്കുശേഷം ഫാ. തദേവൂസ് അരവിന്ദത്ത് വിദ്യാരംഭത്തിനെത്തിയ 18
കുരുന്നുകളെ അറിവിന്റെ ആദ്യാക്ഷരം കുറിപ്പിച്ചു. റോക്ക്ലാന്റ് മിഷനുവേണ്ടി റോയ്
ആന്റണി അറിയിച്ചതാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല