നടിയെ
ആക്രമിച്ചതുമായി ബന്ധപ്പെട്ട് സംവിധായകനും നടനുമായ നാദിര്‍ഷായ്ക്ക് ക്ലീന്‍
ചിറ്റ് നല്‍കിയിട്ടില്ലെന്ന് അന്വേഷണ സംഘം. അദ്ദേഹത്തിനെതിരെ അന്വേഷണം
നടക്കുകയാണ്. നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഇന്ന്
ഹൈക്കോടതിആവശ്യപ്പെട്ടാല് തെളിവുകള്‍ സമര്‍പ്പിക്കുമെന്നും പൊലീസ്
അറിയിച്ചു.
നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനെതിരെ അന്വേഷണം
തുടരുകയാണെന്നും ഇതുവരെ പ്രതിയാക്കിയിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.