അനന്ത ഭദ്രം, ഉറുമി എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം സന്തോഷ് ശിവന് മലയാളത്തില്‍ പുതിയ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നു, ഇക്കുറി സന്തോഷ് ശിവന്റെ ചിത്രത്തില്‍ നായകനാകുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. 2018ലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. ഛായാഗ്രാഹകന്‍ എന്ന നിലയില്‍ നിലവില്‍ ഏറ്റെടുത്തിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും സന്തോഷ് ശിവന് മമ്മൂട്ടി ചിത്രത്തിലേക്ക് നീങ്ങുക.
എക്സ്പിരിമെന്റല്‍ സ്വഭാവമുള്ള ചിത്രങ്ങള്‍ ഒരുക്കുന്നതിനാണ് തനിക്ക് താല്‍പ്പര്യമെന്ന് അടുത്തിടെ ഒരു ചടങ്ങില്‍ സന്തോഷ് ശിവന് വ്യക്തമാക്കിയിരുന്നു.