ന്യൂഡല്‍ഹി: കൊല്ലത്ത് രണ്ടു മത്സ്യതൊഴിലാളികള്‍ കടലില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി ഇടപെടുന്നു. പ്രധാനമന്ത്രി മന്മോഹന് സിംഗുമായി ടെലിഫോണില്‍ സംസാരിച്ച മരിയോ മോണ്ടി മത്സ്യത്തൊഴിലാളികളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
നിയമവും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദവും ഉള്‍ക്കൊണ്ടുകൊണ്ടു പ്രശ്നം പരിഹരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ അറസ്റ്റിലായ രണ്ടു ഇറ്റാലിയന്‍ നാവികരെ രക്ഷപെടുത്തുന്നതിനു ഇറ്റലി നടപടികളുമായി മുന്നോട്ടുപോകുകയാണ്. അതേസമയം, സംഭവത്തില്‍ ഇന്ത്യയുടെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.