നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാനുളള ശ്രമം പരാജയപ്പെടുത്തുന്നു: മന്ത്രി
Published on 08 March, 2012
തിരുവനന്തപുരം: നഴ്സുമാരുടെ സമരം ഒത്തു തീര്‍പ്പാക്കാനുളള സര്‍ക്കാര്‍
ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ ചില ആസ്പത്രി മാനേജ്മെന്റുകള്‍
ശ്രമിക്കുന്നതായി തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. നിയമസഭയില്‍
ചോദ്യോത്തര വേളയില്‍ ഒരു ചോദ്യത്തിനുള്ള മറുപടി ആയാണ് മന്ത്രി ഇക്കാര്യം
പറഞ്ഞത്.
ജൂണ്‍ ഒന്ന് മുതല്‍ പുതിയ മിനിമം നിരക്കില്‍ ശമ്പളം നല്കാന്
ആസ്പത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ
കുറെ ദിവസങ്ങളായി സംസ്ഥാനത്തെ ഒട്ടുമിക്ക സ്വകാര്യ ആസ്പത്രികളിലെയും
നഴ്സുമാര്‍ സമരത്തിലാണ്. ജീവിക്കാനാവശ്യമായ മിനിമം വേതനം
ഉറപ്പാക്കണമെന്നാണ് നഴ്സുമാരുടെ പ്രധാന ആവശ്യം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല