റിയാദ്: അംഗപരിമിതിയെ വെല്ലുവിളിച്ചു പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ കണ്മണിക്ക് റിയാദ് കേളിയുടെ പ്രത്യേക പുരസ്കാരം. അന്പലപ്പുഴയില്‍ മന്ത്രി ജി സുധാകാരനാണ് ഈ വര്‍ഷത്തെ കേളി കലാസാംസ്കാരിക വേദിയുടെ ദക്ഷിണമേഖലാ വിദ്യാഭ്യാസ മേന്മ പുരസ്കാരങ്ങള്‍ വിതരണം ചെയ്യുന്നതിനോടനുബന്ധിച്ച് കണ്മണിക്ക് പ്രത്യേക പുരസ്കാരം നല്‍കിയത്.
എസ്എസ്എല്‍സി പരീക്ഷയില്‍ ഭിന്നശേഷിക്കാര്‍ക്കായി അനുവദിക്കുന്ന അധിക സമയവും, സഹായിയേയും വേണ്ടെന്നുവച്ചു കാല്‍വിരലുകള്‍ക്കിടയില്‍ പേന ചേര്‍ത്തുവെച്ചു പത്താംതരത്തില്‍ 9 എ പ്ലസ് നേടിയ കണ്മണി പാഠ്യേതര വിഷയങ്ങളിലും ഏറെ മുന്നിലാണ്. ഇതെല്ലാം പരിഗണിച്ചാണ് കേളിയുടെ പ്രത്യേക പുസ്രസ്കാരം കണ്മണിയെ തേടിയെത്തിയത്. കാലുകൊണ്ട് കന്പ്യൂട്ടറില് ചിത്രം വരയ്ക്കുന്നതും വേഗത്തില്‍ ടൈപ്പ് ചെയ്യുന്നതും ഈ മിടുക്കിക്ക് അനായാസം കഴിയും.
കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ സംസ്കൃതം അഷ്ടപദി, ഗാനാലാപനം, എന്നിവയില്‍ ഒന്നാം സ്ഥാനവും, ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും സ്വന്തമാക്കി. തുടര്‍ച്ചയായി നാലു തവണ ആലപ്പുഴ ജില്ലാ കലോല്‍സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. കേരളത്തിലും വിദേശത്തുമായി മുന്നൂറിലധികം വേദികളില്‍ സംഗീതകച്ചേരി അവതരിപ്പിച്ചിട്ടുമുണ്ട്. തഴക്കര അറുനൂറ്റിമംഗലം അഷ്ടപദിയില്‍ ശശികുമാറിന്േ!റയും രേഖയുടേയും മകളാണ്.