ഹ്യൂസ്റ്റന്‍ : ഹ്യൂസ്റ്റനില്‍ പ്രവര്‍ത്തിച്ചു വരുന്ന സെന്റ് മേരീസ് ക്നാനായ യാഘോബായ പ്രെയര്‍ ഫെല്ലോഷിപ്പിന്റെ അഭിഷ്ട പ്രകാരം ക്നാനായ യാഘോബായ സഭയുടെ അതി ഭദ്രാസനാധിപന്‍ മാര്‍ സേവേറിയാസ് കുര്യാക്കോസ് മെകത്രാപ്പോലീത്തായുടെ അംഗീകാരത്തോടും ആശീര്‍വാദത്തോടും കൂടി പുതിയ ദേവാലയത്തിന്റെ കൂദാശകര്‍മ്മവും ആരംഭവും ജൂണ്‍ 14-ാം തീയ്യതി ഹ്യൂസ്റ്റണിലെ സ്റ്റാഫോര്‍ഡില്‍ നിര്‍വഹിച്ചു. സെന്റ് ജയിംസ് ക്നാനായ യാഘോബായ ദേവാലയം എന്ന നാമകരണം ചെയ്ത പുതിയ പള്ളിയുടെ കൂദാശ തിരുകര്‍മ്മങ്ങള്‍ക്ക് ക്നാനായ യാക്കോബായ സഭയുടെ യൂറോപ്പ്, അമേരിക്ക, ക്യാനട തുടങ്ങിയ രാജ്യങ്ങളുടെ ഉത്തരവാദിത്തമുള്ള മെത്രോപ്പോലീത്താ മാര്‍ സില്‍വനോസ് അയൂബ് മുഖ്യ കാര്‍മ്മികനായും, ഡള്ളാസ് സെന്റ് തോമസ് ക്നാനായ ചര്‍ച്ചിന്റെ വികാരി ജനറല്‍ ഫാദര്‍ ചെറിയാന് മൂഴിയില്‍, ജിക്കു സക്കറിയാ, ശെമ്മാച്ചന് എന്നിവര്‍ സഹകാര്‍മ്മികരായും പ്രവര്‍ത്തിച്ചു. പുതിയ ദേവാലയത്തിന്റെ താല്‍ക്കാലിക വികാരിയായി ഫാദര്‍ ചെറിയാന് മൂഴിക്കല്‍ നിയമിക്കപ്പെട്ടു. കൂദാശയിലും, ദേവാലയ സമര്‍പ്പണത്തിലും ദിവ്യബലിയിലും ഇടവക നിവാസികള്‍ക്കു പുറമെ വിവിധ സഹോദരസഭകളില്‍ നിന്ന് ധാരാളം വിശ്വാസികളും പങ്കെടുത്തു. ആഘോഷമായ തിരുകര്‍മ്മങ്ങളില്‍ ആന്‍ഡ്രൂസ് ജേക്കബിന്റെ നേതൃത്വത്തില്‍ ഷെബിന്‍, റോഷി മാലേത്ത്, ട്വിറ്റി മോള്, ജോസഫ്, ഷീബാ ആന്‍ഡ്രൂസ്, സൂസന് തോമസ്, മീരാ സക്കറിയാ എന്നിവര്‍ ഭക്തിനിര്‍ഭരവും ഇമ്പകരവുമായ ക്വയര്‍ ഗാനങ്ങള്‍ ആലപിച്ചു.
പുതിയ ദേവാലയത്തിന് തുടക്കം കുറിച്ച എല്ലാ ഇടവക അംഗങ്ങളേയും അതിന് നേതൃത്വം കൊടുത്തവരേയും പ്രത്യേകം പേരെടുത്ത് പറഞ്ഞ് അഭിവന്ദ്യ മെത്രാപ്പോലീത്താ അഭിനന്ദിക്കുകയും പ്രശംസിക്കുകയും നന്ദി പറയുകയും ചെയ്തു. ഇടവകാംഗമായ തോമസ് വൈക്കത്തുശേരിയുടെ സേവനങ്ങളെ പിതാവ് പ്രത്യേകം എടുത്തു പറയുകയുണ്ടായി. പ്രാര്‍ത്ഥനയിലും തിരുകര്‍മ്മങ്ങളിലും പ്രത്യേകമായി ഹ്യൂസ്റ്റണിലെ സെന്റേ ജോണ്‍സ് ക്നാനായ യാഘോബായ ഇടവകയില്‍ നിന്നും ധാരാളം പേര് സംബന്ധിക്കുകയും ചെയ്തു. സ്നേഹവിരുന്നോടെയാണ് ദേവാലസമര്പ്പണ കൂദാശകര്മ്മങ്ങള്ക്ക് വിരാമമായത്.
സഹായസഹകരണങ്ങള്‍ക്ക് നന്ദി.
എന്ന്
ഹ്യൂസ്റ്റനില്‍ നിന്ന് : എ.സി.ജോര്‍ജ്.
എ.സി.ജോര്‍ജ്,
യു.എസ്.എ.,
Phone-281-741-9465
email-AGEORGES@AOL.COM
സെന്റ് ജയിംസ് ക്നാനായ യാഘോബായ ദേവാലയം കൂദാശ തിരുകര്‍മ്മം-മുഖ്യകാര്മ്മികര് - മാര്‍ സില്‍വനോസ് അയൂബ്, സഹകാര്‍മ്മികര്‍ ഫാദര്‍ ചെറിയാന് മൂഴിയില്‍, ശെമ്മാച്ചന് , ജിക്കു സക്കറിയാ തുടങ്ങിയവര്‍ .
കുറച്ച് ഇടവക നിവാസികള്‍ അഭിവന്ദ്യ മെത്രാപ്പോലീത്തായോടും, വികാരി അച്ചനോടുമൊപ്പം.
സദസ്സിന്റെ ഒരു ദൃശ്യം
ഭക്തിനിര്‍ഭരമായ ക്വയര്‍ ഗാനങ്ങള്‍ - ക്വയര്‍ ഗ്രൂപ്പ്