മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനായ `അമ്മ'യില്‍
നടിമാര്‍ക്ക് 50 % സംവവരണം വേണമെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. ഇക്കാര്യം
ആവശ്യപ്പെട്ട് `അമ്മ'യ്ക്ക് കത്തു നല്‍കിയെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ്
അംഗം രമ്യ നമ്പീശന് അറിയിച്ചു.
അടുത്ത യോഗത്തില്‍ അതു ചര്‍ച്ച ചെയ്യുമെന്നും രമ്യ
വ്യക്തമാക്കി. അതേ സമയം നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ
നടന് ദിലീപ് നായകനായ `രാമലീല' കാണണമെന്ന മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ
അഭിപ്രായം തികച്ചും വ്യക്തിപരമാണെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.