നടിയെ ആക്രമിച്ച സംഭവത്തില്‍
നടക്കു വേണ്ടി ശക്തമായ രീതിയില്‍ നിലകൊണ്ട സുഹൃത്തുക്കളില്ഒരാളായിരുന്നു രമ്യ.
ഷൂട്ടിങ്ങ് കഴിഞ്ഞ് രമ്യയുടെ വീട്ടിലേക്കു പോകുമ്പോഴയിരുന്നു നടിക്കു നേരെ
ആക്രമണമുണ്ടായത്. അന്നു മുതല്‍ ഇതു വരെ നടിക്ക് നീതി കിട്ടാന്‍ ശക്തമായ പിന്തുണ
നല്കുന്ന ഒരാളാണ് രമ്യ.
നടിയെ ആക്രമിച്ച കേസ് അപൂര്‍വങ്ങളില്‍
അപൂര്‍വവും ക്രൂരവുമാണെന്നു രമ്യ പറയുന്നു. അത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍
ചെയ്യ#ുന്ന കാര്യം ഓര്‍ക്കാന്‍ പോലും ഭയക്കുന്ന തരത്തിലായിരിക്കണം ഇതുപോലുളള
കേസുകള്‍ക്കുളള ശിക്ഷയെന്നും രമ്യ പറയുന്നു.
സിനിമയിലെ നടിമാരുടെ
വനിതാകൂട്ടായ്മയായ ഡബ്ളിയു.സിസിക്ക് പുരുഷ വിരോധം ഇല്ലെന്നും നടി വ്യക്തമാക്കി.
സംഘടനയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളാണ് രമ്യ. `` വനിതാ സംഘടനയ്ക്കെതിരേ അപവാദ
പ്രചാരണം നടത്തുന്നവര്‍ ആരാണെങ്കിലും അവര്‍ സത്യം എന്താണെന്നു കാണാതെ പോകരുത്.
നടിക്കെതിരേ വീണ്ടും പ്രചാരണം നടത്തുന്നത് ഭയം സൃഷ്ടിക്കുന്നു. സിനിമാ
സെറ്റുകളില്‍ കുറച്ചു ക#ൂടി ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഒരു
മാസത്തിനകം സംഘടനയുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാകും. പിന്നാലെ അംഗത്വ
വിതരണം നടക്കും. ക്യാമ്പെയ്നു ശേഷം വിപുലമായ പദ്ധതികളാണ് സംഘടന
ആലോചിക്കുന്നതെന്നും രമ്യ പറഞ്ഞു.