കലാലയ രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരേ കോടിയേരിയും സുധീരനും
Published on 14 October, 2017
തിരുവനന്തപുരം: കലാലയ
രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി
ബാലകൃഷ്ണനും കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരനും രംഗത്ത്. കലാലയ രാഷ്ട്രീയം
നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്ന്
കോടിയേരി ആവശ്യപ്പെട്ടു. കലാലയത്തില്‍ രാഷ്ട്രീയം നിരോധിച്ചാല്‍ വര്‍ഗീയ ശക്തികള്‍
പിടിമുറുക്കുന്ന സാഹചര്യമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
കലാലയ രാഷ്ട്രീയം
നിരോധിച്ച വിധി യാഥാര്‍ഥ്യ ബോധത്തോടെയുള്ളതല്ലെന്ന് സുധീരന് കുറ്റപ്പെടുത്തി.
തലവേദനയ്ക്ക് മരുന്ന് നല്കേണ്ടതിന് പകരം തലവെട്ടുന്ന സ്ഥിതിയാണ്
ഇവിടെയുണ്ടായത്. സുധീരന്‍പറഞ്ഞു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല