കര്‍ണാടകയ്ക്ക് സ്വന്തം പതാക വേണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയെന്ന നിലയിലും
ആറരക്കോടി ജനങ്ങളുടെ പ്രതിനിധിയെന്ന നിലയിലുമാണ് താന്‍ കര്‍ണാടകയ്ക്ക്
സ്വന്തമായി പതാക വേണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് ബംഗളൂരു പാലസ് റോഡില്‍ നടന്ന
കന്നഡ രക്ഷണ വേദികെ റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം
വ്യക്തമാക്കി.
സംസ്ഥാനത്തിനു പ്രത്യേക പതാക അനുവദിക്കരുതെന്ന് നിയമത്തില്‍
ഒരിടത്തും പറയുന്നില്ല. കര്‍ണാടകയ്ക്കു പ്രത്യേകം പതാക ലഭിക്കുന്നതിലൂടെ ദേശീയ
പതാകയോടുള്ള ബഹുമാനം പോകുമെന്നതിലും കഴമ്പില്ല. സ്വന്തം പതാകയായാലും ദേശീയ
പതാകയായിരിക്കും എന്നും ഏറ്റവും ശ്രേഷ്ഠമായതെന്നും സിദ്ധരാമയ്യ
പറഞ്ഞു.