ന്യൂയോര്‍ക്ക്: റോക്ക് ലാന്റില്‍
ഹാര്വെസ്റ്റൗയില് പരി :ദേവമമാതാവിന്റെ ദേവാലയം ന്യൂയോര്‍ക്കിലെ
വെസ്റ്റേചെസ്റ്റര് റോക്ലന്‍ഡിലുള്ള ക്നാനാനായ മിഷന് ന്യൂയോര്‍ക്കിലെ
ആര്‍ച്ച ഡയോസില്‍ നിന്ന് ഈ ഒക്ടോ .13 ന് ബാദ്ധ്യതകള്‍ ഒന്നുമില്ലാതെ
പൂര്‍ണമായും ഉടമസ്ഥാവകാശം ലഭിച്ചിരിക്കുന്ന വിവരം എല്ലാവരെയും
അറിയിക്കുന്നു .
പല പ്രതിസന്ധികള്‍ക്കിടയിലും വിശാലമായ പാര്ക്കിങ്ങോടുകൂടിയ ഒരു ദേവാലയം
സ്വന്തമാക്കാന്‍ സഹായിച്ച വെസ്റ്റചെസ്റ്റര് റോക്ലാന്‍ഡ് ക്നാനായ മിഷന്
അംഗങ്ങളോടും വിവിധ ദേവാലയ ങ്ങളിലെ നല്ലവരായ വിശ്വാസികളോടുമുള്ള നന്ദി
അറിയിക്കുന്നു .ന്യൂയോര്‍ക് ആര്‍ച്ച ഡയോസിന്റെ ഓഫീസില്‍ വച്ച് നടന്ന്
കൈമാറ്റച്ചടങ്ങില്‍ ആര്‍ച്ച ഡയോസിസ്ന്റെ അറ്റോര്‍ണിക്കു പുറമെ അറ്റോര്‍ണീ
ഗീവര്‍ഗീസ് തങ്കച്ചന്, ഇടവക വികാരി റവ .ഫാ ,ജോസ് ആദോപ്പിള്ളി ,
ഫിനാന്‍സ്കമ്മിറ്റി അംഗങ്ങള്‍ , ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍, ഫൊറാന
സെക്രട്ടറി തോമസ് പാലച്ചേരി ,ട്രസ്റ്റീമാര്‍ എന്നിവര്‍ സന്നിഹതരായിരുന്നു .
ന്യൂയോര്‍ക്കിലെ ക്നാനയമിഷന്റെ രണ്ടാമത് ദേവാലയമാണ് റോക്ക്ലാന്റിലെ
ഹാര്വെസ്റ്ററിലുള്ള (46 കോങ്ക്ലിന്‍ അവന്യൂ ഹാര്വെര്സ്റ്റൗ)
)മാതാവിന്റെ നാമത്തിലുള്ള ഈ ദേവാലയം .എല്ലാചൊവ്വ ,വെള്ളി ,ശനി
,ഞായറാഴ്ചകളില്‍ വി .കുര്‍ബാനയും പുറമെ കുട്ടികള്‍ക്കുള്ള സണ്‍ഡേ
സ്കൂള്‍ പ്രിന്‍സിപ്പാള്‍ സാബു മേക്കാട്ടിലിന്റെ മേല്‍നോട്ടത്തില്‍
നടക്കുന്നു .എല്ലാ ചൊവ്വാഴ്ചയും വി .അന്തോണീസ് പുണ്യവാളന്റെ നൊവേനയും,
എല്ലാ ആദ്യ വെള്ളിയാഴ്ച 7 പി എം ന് നൈറ്റ് വിജിലും , ശനിയാഴ്ചകളില്‍ രാവിലെ
10 മണിക് അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത നിത്യ സഹായ മാതാവിന്റെ നൊവേനയിലും
പങ്കെടുത്തു അനുഗ്രഹം പ്രാപിപ്പാന്‍ വികാരി ഫാ. ജോസ് ആദോപ്പിള്ളി
എല്ലാവരെയും ക്ഷണിക്കുന്നു .ന്യൂയോര്‍ക് ആര്‍ച്ച ഡയോസിസ് കാര്‍ഡിനല്‍
ഡോളന്‍, സഭാ പിതാക്കന്മാരായ അഭി . മാര്‍ ജേക്കബ് അങ്ങാടിയെത്തു ,കോട്ടയം
രൂപത ആര്‍ച്ച ബിഷപ്പ് മാത്യു മൂലക്കാട്ട് ,മാര്‍ ജോയ് ആലപ്പാട്ട്
എന്നിവരോടും ഇടവക ജനങ്ങളോടും ദേവാലയം വാങ്ങാന്‍ സാമ്പത്തിക സഹായം നല്കിയ
എല്ലാവരോടുമുള്ള നിസീമമായ നന്ദി വികാരി. റവ .ഫാ .ജോസ് ആദോപ്പിള്ളി
അറിയിക്കുന്നു.