ഫിലഡല്‍ഫിയ: പ്രമുഖ ചാരിറ്റി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 7-ാം തീയതി ശനിയാഴ്ച അസന്‍ഷന്‍ മാര്‍ത്തോമ ചര്‍ച്ച് ആഡിറ്റോറിയത്തില്‍ വച്ച് നടത്തിയ ആനുവല്‍ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റിന്റെ പ്രസക്തഭാഗങ്ങള്‍ ആധുനിക സാങ്കേതിക മികവുകൊണ്ടും പുതുമ നിറഞ്ഞ അവതരണ ശൈലികൊണ്ടും ലോകമെമ്പാടുമുള്ള മലയാളികളുടെ മനസില്‍ ഇടം നേടിയ ഫഌവേഴ്സ് ടിവിയിലെ അമേരിക്കന്‍ ഡ്രീംസ് എന്ന വാര്‍ത്താ പ്രക്ഷേപണത്തിലൂടെ ഒക്ടോബര്‍ 20-ാം തീയതി വെള്ളിയാഴ്ച 11 PM EST, 21 ശനിയാഴ്ച 9.30 AM EST എന്നീ സമയങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യുന്നതാണെന്ന് ജീമോന്‍ ജോര്‍ജ്ജ്(റീജനല്‍ മാനേജര്‍), റോജീഷ് സാമുവേല്‍(പ്രോഗ്രാം കോഡിനേറ്റര്‍) എന്നിവര്‍ അറിയിക്കുകയുണ്ടായി.