ദിലീപിന്റെ മകള്‍ മീനാക്ഷി അങ്ങനെ ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറില്ല. ഇപ്പോഴിതാ മീനാക്ഷിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. മീനാക്ഷി ഗിത്താര്‍ വായിക്കുന്ന ഒരു വീഡിയോ ആണ് വൈറലായിരിക്കുന്നത്.
ഗിത്താര്‍ വായനയ്ക്ക് പുറമെ കൂട്ടുകാര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന ദൃശ്യങ്ങളുമുണ്ട്. കൂട്ടുകാരിലാരോ ഒരാള്‍ ഷൂട്ട് ചെയ്ത വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഇത് എവിടെ വച്ചുള്ള ആഘോഷമാണെന്ന് വ്യക്തമല്ല. അടുത്തിടെ മീനാക്ഷി ഒരു സാരിയണിഞ്ഞ് നില്ക്കുന്ന ചിത്രവും വൈറലായിരിന്നു. മീനാക്ഷി ദിലീപ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്തു വന്നിരിക്കുന്നത്.