ന്യൂഡല്‍ഹി: മലയാളി നയതന്ത്ര ഉദ്യോഗസ്ഥന് സിബി ജോര്‍ജിനെ സ്വിറ്റ്സര്‍ലന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിച്ചു. സ്മിതാ പുരുഷോത്തമിനു പകരമായാണ് പുതിയ നിയമനം. നിലവില്‍ വിദേശകാര്യമന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു സിബി ജോര്‍ജ് .
കോട്ടയം പാലാ പൊടിമറ്റം കുടുംബാംഗമായ സിബി ജോര്‍ജ് 1993 ല്‍ ആണ് ഇന്ത്യന്‍ വിദേശ സര്‍വീസിന്റെ ഭാഗമായത്. കയ്റോ, ദോഹ, വാഷിംഗ്ടണ്‍, ടെഹ്റാന്, കറാച്ചി, റിയാദ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്.