ദമ്മാം: നവയുഗം സാംസ്കാരികവേദി കുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിയ്ക്കുന്ന കേരളപ്പിറവി ആഘോഷങ്ങള്‍ 2017 നവംബര്‍ 3 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 7 മണി വരെ, ദമ്മാം ഉമ്മല്‍ ഷെയ്ഖില്‍ വെച്ച് അരങ്ങേറും.
നവയുഗം ദശവാര്ഷികആഘോഷങ്ങള് നടക്കുന്ന വേളയില്‍ സംഘടിപ്പിയ്ക്കുന്ന, കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി കുടുംബങ്ങളുടെ ഈ സംഗമത്തില്‍, കുട്ടികളുടെയും, മുതിര്‍ന്നവരുടെയും വിവിധ കായിക, വിനോദ, വിജ്ഞാന, മത്സരപരിപാടികള്‍, കലാപ്രകടനങ്ങള്‍, സൗഹൃദസദസ്സ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ പ്രവാസി കുടുംബങ്ങളെയും കേരളപ്പിറവി ആഘോഷങ്ങളിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി കുടുംബവേദി കണ്‍വീനര്‍ ദാസന് രാഘവന് പത്രപ്രസ്താവനയില്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0506868204 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുക