തമിഴ് സൂപ്പര്‍ താരം ദളപതി വിജയ് യുടെ പ്രതിഫലം ഉയര്‍ന്നതായി റിപ്പോര്‍ട്ട്. മെര്‍സലിന് ശേഷം എ.ആര് മുരുകദാസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നാല്‍പ്പത് കോടിക്കാണ് വിജയ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ സിനിമയും തകര്‍പ്പന്‍ വിജയം കൊയ്താല്‍ ഒറ്റയടിക്ക് അന്‍പത് കോടി പ്രതിഫലം വാങ്ങുന്ന താരമായി വിജയ് മാറാന്‍ സാധ്യതയുണ്ട്.
ബാലതാരമായി വന്ന് കഴിഞ്ഞ 25 വര്‍ഷമായി തെന്നിന്ത്യയിലെ നിറ സാന്നിധ്യമായ ഇളയ ദളപതി ഇപ്പോള്‍ ദളപതിയായി മാറി വളര്‍ച്ചയുടെ പരമോന്നതിയില്‍ എത്തിയിരിക്കുന്നതില്‍ അദ്ദേഹത്തിന്റെ ആരാധകരും ഹാപ്പിയാണ്. തനിക്ക് ലഭിക്കുന്ന പ്രതിഫലതുകയില് നല്ലൊരു തുക പാവങ്ങളെ സഹായിക്കുന്നതിനു വേണ്ടി നീക്കിവെയ്ക്കുന്ന താരമാണ് വിജയ്.