ഓസ്ട്രേലിയ: അഡലൈഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്മ പെരുന്നാള്‍ നവംബര്‍ 9 മുതല്‍ 11 വരെ തീയതികളില്‍ ആഘോഷിക്കുന്നു.
ഒന്‍പതിന് (വ്യാഴം) വൈകുന്നേരം ഏഴിന് പെരുന്നാളിന് തുടക്കം കുറിച്ച് ഇടവക വികാരി ഫാ. അനിഷ് കെ.സാം കൊടിയേറ്റുകര്‍മം നിര്‍വഹിക്കും. തുടര്‍ന്ന് സന്ധ്യാനമസ്കാരം, വചന ശുശ്രൂഷ, മധ്യസ്ഥ പ്രാര്‍ഥന എന്നിവ നടക്കും.
10ന് (വെള്ളി) വൈകുന്നേരം ഏഴിന് സന്ധ്യാനമസ്കാരം, വചന ശുശ്രൂഷ, ഭക്തിനിര്‍ഭരമായ റാസ, ആശീര്‍വാദം, നേര്‍ച്ച വിളന്പ് എന്നിവ നടക്കും.
11ന് (ശനി) രാവിലെ 7.30ന് പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബാന, വാഴ്വ്, നേര്‍ച്ച വിളന്പ് എന്നിവയും തുടര്‍ന്ന് ആദ്യഫല ലേലവും, സ്നേഹവിരുന്നും നടക്കും.
ഇടവക കൈക്കാരന് ബിജു കുര്യാക്കോസ്, സെക്രട്ടറി ജോഷി ആന്‍ഡ്രൂസ്, പെരുന്നാള്‍ കണ്‍വീനര്‍ ആശിഷ് പുന്നൂസ് എന്നിവര്‍ പെരുന്നാളിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
റിപ്പോര്‍ട്ട്: വി. രാജന്