തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി എത്തുന്ന പുതിയ തമിഴ് ചിത്രം ആറം തിയേറ്ററുകളിലെത്തി. ചിത്രത്തില്‍ കളക്ടറുടെ വേഷത്തിലാണ് നയന്‍സ് എത്തിയിരിക്കുന്നത്. ഗോപി നൈനാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാക്കമുട്ടൈയിലൂടെ എത്തിയ വിഗ്നേഷും രമേശും നയന്‍സിനൊപ്പം പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
സുനു ലക്ഷ്മി, വിനോദിന് വൈദ്യനാഥന്, രാമചന്ദ്രന് ദുരൈരാജ്, പി.വി അനന്ദകൃഷ്ണന് എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഓം പ്രകാശാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. സംവിധായകന് തന്നെയാണ് ചിത്രത്തിന്റെ കഥയും എഴുതിയിരിക്കുന്നത്.
ജിബ്രാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. റുബനാണ് ചിത്രസംയോജനം. കെജെആര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ കൊടപഡി ജെ രാജേഷാണ് നിര്‍മ്മാണം.