ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ നിയമോപദേശത്തില്‍ സര്‍ക്കാര്‍
യുക്തമായ നടപടിയെടുക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം
രാജേന്ദ്രന്.
കൈയേറ്റക്കാരെയും നിയമവിരുദ്ധ നടപടി സ്വീകരിക്കുന്നവരെയും
സംരക്ഷിക്കില്ലെന്നുള്ളതാണ് എല്‍ഡിഎഫ് നിലപാട്.
എല്ലാ കാര്യങ്ങളും
മാധ്യമങ്ങളിലൂടെ വിളിച്ചു പറയാനാകില്ല. സിപിഐ നിലപാട് ഞായറാഴ്ച ചേരുന്ന
എല്‍ഡിഎഫ് യോഗത്തില്‍ അവതരിപ്പിക്കുമെന്നും കാനം വ്യക്തമാക്കി.
ചാണ്ടി
വിഷയത്തില്‍ സിപിഐയുടെ പക്ഷത്തുനിന്നും രാജി സമ്മര്‍ദ്ദം നിലനില്‍ക്കുന്നതിനാല്‍
നാളെ നടക്കുന്ന യോഗം നിര്‍ണായകമാകും