തന്റെ വളര്‍ത്തുമകളുടെ ചിത്രം എടുക്കാന്‍ എത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്കു ശക്തമായ താക്കിതു നല്കി സണ്ണി ലിയോണ്‍. മുംബൈയിലായിരുന്നു സംഭവം. മകള്‍ നിഷ കൗര്‍ വെബ്ബറിനും ഭര്‍ത്താവ് ഡാനിയേലിനും ഒപ്പം നടന്നുവരികയയിരുന്നു സണ്ണി. എന്നാല്‍ മകളുടെ നേരേ ക്യാമറ കണ്ണുകള്‍ നീണ്ടപ്പോള്‍ സണ്ണി അല്‍പ്പം ക്ഷൂഭിതയായി ഉടനെ കൈ കൊണ്ടു മുഖം പൊത്തി ഫോട്ടോഗ്രാഫര്‍മാരോട് തന്റെ അതൃപ്തി അറിയിക്കുകയായിരുന്നു.
ഈ ചെറുപ്രായത്തില്‍ തന്നെ തന്റെ മകള്‍ വാര്‍ത്തയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് എത്തുന്നതു സണ്ണിക്ക് ഇഷ്ടമില്ല എന്ന് ഇതിലൂടെ വ്യക്തമായി. സണ്ണി ലിയോണും ഡാനിയേല്‍ വെബ്ബറും ദത്തെടുത്തതോടെ മാധ്യമങ്ങള്‍ നിഷ കൗറിന്റെ പിന്നാലെയാണ്. മഹാരാഷ്ട്രയിലെ ലത്തൂരിലുള്ള ഒരു അനാഥാലയത്തില്‍ നിന്നാണു 23 മാസം പ്രായമുള്ള നിഷയെ സണ്ണിയും ഡാനിയേലും ദത്തെടുത്തത്.