കുവൈത്ത്: തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടന ടെക്സാസ് കുവൈത്തും കുവൈത്തിലെ
പ്രമുഖ കന്പനിയായ ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ ജനറല്‍ ട്രേഡിംഗ് ആന്‍ഡ്
കോണ്ട്രാക്ടിംഗ് കന്പനിയും സംയുക്തമായി നടത്തുന്ന ഭവനപദ്ധതിയുടെ
ഭാഗമായി തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിക്കു നിര്‍മിച്ചു നല്കുന്ന വീടിന്റെ
മൂന്നാമത്തെ ഗഡു സാന്പത്തിക സഹായം ടെക്സാസ് പ്രധിനിധി അഞ്ചുതെങ്ങ്
സ്വദേശിക്ക് കൈമാറി.
ഗ്ലോബല്‍ ഇന്റര്‍നാഷണല്‍ കന്പനിയുടെ രജത ജൂബിലിയോടനുബന്ധിച്ചു നടപ്പാക്കുന്ന
പാര്‍പ്പിട പാദ്ധതിയില്‍ പാവപ്പെട്ടവര്‍ക്ക് വീട് വച്ചു നല്കാന് 5 ലക്ഷം രൂപയാണ്
കമ്പനി നല്‍കുന്നത്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ജിഷയ്ക്കും
കുടുംബത്തിനുമാണ് ടെക്സാസ് കുവൈത്ത് മുഖേനയുള്ള വീട് ലഭിക്കുന്നത്. ടെക്സാസ് കുവൈത്ത് പ്രവര്‍ത്തകര്‍ സംഭാവനയായി നല്കിയ പുരയിടത്തിലാണ് ഭവന നിര്‍മാണം നടക്കുന്നത്.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍