മധുര: നിര്‍മല്‍ ചിട്ടിത്തട്ടിപ്പ്
കേസിലെ മുഖ്യപ്രതി കെ. നിര്മലന് കൃഷ്ണ കീഴടങ്ങി.മധുര ഫസ്റ്റ് ക്ലാസ് ജുഡീഷല്‍
മജിസ്ട്രേറ്റ് കോടതിയിലാണ് നിര്മലന് കീഴടങ്ങിയത്. കഴിഞ്ഞ രണ്ട് മാസമായി
ഇയാള്‍ ഒളിവിലായിരുന്നു. നിര്‍മല്‍ ചിട്ടിത്തട്ടിപ്പ് കേസ് െ്രെകംബ്രാഞ്ചും
തമിഴ്നാട് പോലീസുമാണ് അന്വേഷണം നടത്തുന്നത്.
നേരത്തെ നിര്മലന്
മുന്‍കൂര്‍ ജാമ്യത്തിനായി തിരുവനന്തപുരം ജില്ലാ കോടതിയിലും തമിഴ്നാട്
ഹൈക്കോടതിയിലെ മധുര ബെഞ്ചിനേയും സമീപിച്ചിരുന്നു. കേസില്‍ ആകെ 22 പ്രതികളാണ്
ഉള്ളത്. ഇതില്‍ അഞ്ച് പേരെ അന്വേഷണ സംഘം നേരത്തെ
പിടികൂടിയിരുന്നു.
പതിനായിരത്തോളം നിക്ഷേപകരില്‍നിന്ന് 600 കോടി രൂപ
നിര്‍മല്‍ കൃഷ്ണ ചിട്ടിക്കന്പനി പിരിച്ചെടുത്തിട്ടുണ്ടെന്നാണ്
ആരോപണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല