മെല്‍ബണ്‍: ഫാ. ആബേല്‍ സിഎംഐ സ്ഥാപിച്ച കൊച്ചിന് കലാഭവന്റെ ന്ധകലാസന്ധ്യ 2018’ പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഓസ്ട്രേലിയായില്‍ അവതരിപ്പിക്കുന്നു. കൊച്ചിന് കലാഭവന്റെ വേള്‍ഡ് ടൂറിന്റെ ഭാഗമായാണ് ഓസ്ട്രേലിയായില്‍ കലാസന്ധ്യാ അവതരിപ്പിക്കുന്നത്.
2018 മാര്‍ച്ച് ഒന്‍പതിന് (വെള്ളി) വൈകിട്ട് 6.30 ന് മെല്‍ബണിലെ ടുൃശിഴ ്മഹല ഹാളില്‍ ആണ് ആദ്യ പരിപാടി. ഇതിന്റെ ഭാഗമായി കലാഭവന്റെ കലാസന്ധ്യയുടെ ഡയറക്ടര്‍ സോബി ജോര്‍ജ് ഓസ്ട്രേലിയായില്‍ എത്തിയിരുന്നു. ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഓസ്ട്രേലിയ പ്രൊവിന്‍സ് ആണ് കൊച്ചിന് കലാഭവന്റെ ഓസ്ട്രേലിയായിലെ പ്രെമോട്ടര്‍മാര്‍. ലൈവ് ഗാനമേള, മിമിക്സ്, ഡാന്‍സ് എന്നിവ ഉള്‍പ്പെടെ മൂന്നു മണിക്കൂര്‍ നേരമുള്ള ജനപ്രിയ പരിപാടികള്‍ ആണ് കലാസന്ധ്യയില്‍ അവതരിപ്പിക്കുന്നതെന്ന് ഡയറക്ടര്‍ സോബി ജോര്‍ജ് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്റെ ആഗോള ചെയര്മാന് ഡോ. വര്‍ഗീസ് മൂലന്, ഓസ്ട്രേലിയന്‍ പ്രൊവിന്‍സ് ഭാരവാഹികളായ റെജി പാറയ്ക്കന്‍, ഷാജന് ജോര്‍ജ്, അലക്സ് കുന്നത്ത്, സ്റ്റീഫന്‍ ഓക്കാട്ട്, ഡോ, ജോസ് കുര്യാക്കോസ്, സോണി സണ്ണി, ജോജി കുര്യന്, ജിം തോമസ്, കിഷോര്‍ ജോസ് എന്നിവരും പങ്കെടുത്തു.
വിവരങ്ങള്‍ക്ക്: സോണി സണ്ണി 0434620028, ഷാജന് ജോര്‍ജ് 0412902251, ഡോ. ജോസ് 0466274838, സ്റ്റീഫന്‍ ഓക്കാട്ട് 0449644489, ജോജി കുര്യന് 0402677909.