Image

അഞ്ചുലക്ഷത്തോളം വിലയുളള ചെടികള്‍ തിന്ന കഴുതകളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ തടവിലാക്കി

Published on 30 November, 2017
അഞ്ചുലക്ഷത്തോളം വിലയുളള ചെടികള്‍ തിന്ന കഴുതകളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ തടവിലാക്കി

ലക്‌നൗ: അഞ്ചുലക്ഷത്തോളം വിലയുളള ചെടികള്‍ തിന്ന കുറ്റത്തിന്‌ കഴുതകളെ തടവിലാക്കി ഉത്തര്‍പ്രദേശ്‌ പൊലീസ്‌. യു.പിയിലെ ജലൗണ്‍ ജില്ലയിലാണ്‌ സംഭവം.
പ്രദേശത്തെ പൊലീസ്‌ ജയിലിനു പുറമേ നട്ടുപിടിപ്പിച്ചിരുന്ന ചെടികളാണ്‌ കഴുതകള്‍ തിന്നത്‌. ജയിലിനുള്ളില്‍ നടാനായി മുതിര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥന്‍ ആര്‍.കെ മിശ്ര ശേഖരിച്ചിരുന്ന വിലകൂടിയ ചെടികളാണ്‌ കഴുതകള്‍ ഭക്ഷണമാക്കിയത്‌.

ഇതേത്തുടര്‍ന്ന കഴുതകളുടെ ഉടമസ്ഥനായ ഉറായ്‌ സ്വദേശി കമലേഷിനോട്‌ പോലീസ്‌ താക്കീത്‌ നല്‍കിയിരുന്നു. എന്നിട്ടും കഴുതകളെ പുറത്ത്‌ വിട്ടതിനായിരുന്നു അറസ്റ്റ്‌്‌ ചെയെ്‌തതെന്നാണ്‌ പോലീസ്‌ അധികൃതര്‍ പറയുന്നത്‌.

4 ദിവസം ജയിലിനുള്ളില്‍ കഴുതകളെ തടവില്‍ വെച്ചിരുന്നു. ഇതേത്തുടര്‍ന്ന്‌ ഉടമസ്ഥനായ കമലേഷ്‌ കഴുതകളുടെ മോചനം ആവശ്യപ്പെട്ട്‌്‌ പൊലീസ്‌ സ്‌റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ കഴുതകളെ മോചിപ്പിക്കാന്‍ പൊലീസ്‌ തയ്യാറായില്ല. പിന്നീട്‌ ചില പ്രാദേശിക നേതാക്കള്‍ ഇടപെട്ടാണ്‌ കഴുതകളെ മോചിപ്പിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക