ന്യൂഡല്‍ഹി: രാജ്യത്തെ മതത്തിെന്റയും വര്ഗത്തിെന്റയും അടിസ്ഥാനത്തില്‍ വിഭജിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് താന്‍ വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. ഇതുതന്നെയാണ് അമേരിക്കന്‍ ജനങ്ങളോടും താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
മോദി എന്ത് മറുപടി നല്‍കിയെന്ന സദസിെന്റ ചോദ്യത്തിന് അദ്ദേഹം അത് വെളിപ്പെടുത്തിയിട്ടില്ലെന്ന് ഒബാമ പറഞ്ഞു. എന്നാല്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് മുസ്ലിംകള് ഈ നാടിെന്റ ഭാഗമാണെന്ന് അവര്‍ വിശ്വസിക്കുന്നു എന്നത് സര്‍ക്കാറിനും ഭൂരിപക്ഷ സമുദായങ്ങള്‍ക്കും സന്തോഷം നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞുവെന്ന് ഒബാമ വ്യക്തമാക്കി.
ഇന്ത്യയില്‍ മുസ്ലിംകള് രാജ്യത്തിെന്റ അവിഭാജ്യ ഘടകമാണെന്ന് അവര്‍ വിശ്വസിക്കുന്നു. ഇത് മറ്റു രാജ്യങ്ങളില്‍ സംഭവിക്കാത്തതാണ്. അത് പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഒബാമ പറഞ്ഞു.