അറ്റ്ലാന്റാ: കെസിസിഎന്‍എയുടെ പതിമൂന്നാമത്തെ കണ്‍വന്‍ഷന്റെ കിക്ക് ഓഫ്
മാത്യുവും ശാന്തമ്മ പുല്ലാഴിയിലും ചേര്‍ന്ന് നിര്‍വഹിച്ചു. ഇരുവരില്‍
നിന്നും $10001 ന്റെ ചെക്ക് ചാക്കച്ചേരിയില് ഫിലിപ്പ് സ്വീകരിച്ചുകൊണ്ട്
കണ്‍വന്‍ഷന്റെ രജിസ്ട്രേഷന് ആരംഭിച്ചു. പ്രസിഡന്റ് ബേബി മണക്കുന്നേലും,
ഷിക്കാഗോ റീജിയണല്‍ വൈസ് പ്രസിഡന്റ് ജെയ്മോന് നന്തികാട്ടും
സന്നിഹിതരായിരുന്നു.
കണ്‍വന്‍ഷനുവേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത് ജോര്‍ജിയ വേള്‍ഡ് കണ്വന്ഷന്
സെന്റര്‍ ആന്റ് ഓംനി ഹോട്ടല്‍ അറ്റ് സിഎന്‍എന്‍ സെന്ററാണ്. (Omni Hotel at
CNN Center). കണ്‍വന്‍ഷന്റെ ഡിസ്കൗണ്ടോടുകൂടിയുള്ള രജിസ്ട്രേഷന്
നവംബര്‍ 9 ന് ആരംഭിച്ചു. KCCNA.COM എന്ന വെബ്സൈറ്റില്‍ കൂടി ലോകത്തുള്ള
എല്ലാ ക്നാനായക്കാര്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഡിസ്കൗണ്ടോടുകൂടിയുള്ള രജിസ്ട്രേഷന് 31 ന് അവസാനിക്കും.