ദമാം: പത്തനംതിട്ട ജില്ലാ പ്രവാസി കൂട്ടായ്മയായായ പനോരമയുടെ 2018 ലെ കലണ്ടര്‍ പ്രകാശനം ചെയ്തു. ചെയര്മാന് ചെറിയാന് തോമസ് ദമാം മീഡിയ ഫോറം ജനറല്‍ സെക്രട്ടറി അനില്‍ കുറിച്ചിമുട്ടത്തിനു നല്കി പ്രകാശനം ചെയ്തു.
പനോരമയുടെ വിവിധ പ്രവര്‍ത്തനങ്ങളും പത്തനംതിട്ട ജില്ലാ വിവരങ്ങളും ഉള്‍പ്പെടുന്ന വര്‍ണശബളമായ കലണ്ടര്‍ പ്രവര്‍ത്തികമാക്കുന്നതില്‍ സഹകരിച്ച റജി സാമുവലിനെ ചടങ്ങില്‍ അഭിനന്ദിച്ചു. പനോരമയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ പൊതുജനസമക്ഷം എത്തിക്കുന്നതില്‍ സഹകരിക്കുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരെയും സമ്മേളനം അനുമോദിച്ചു.
പനോരമയുടെ ആഭിമുഖ്യത്തില്‍ നടത്തിയ താങ്ങും തണലും എന്ന പരിപാടിയില്‍ നാടകം അവതരിപ്പിച്ച ജോസ് തോമസിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരെയും ചടങ്ങില്‍ അനുമോദിച്ചു.
പ്രസിഡന്റ് സി.എം. സുലൈമാന്‍ അധ്യക്ഷത വഹിച്ചു. ബിനു മരുതിക്കല്‍, ബിനു പി. ബേബി, അനില്‍ മാത്യൂസ്, എം.എം. നയിം, അലി കളത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ബിനു മാമ്മന്‍, ജോണ്സണ് പ്രക്കാനം, റോബി സാമുവല്‍, ബേബിച്ചന് ഇലന്തൂര്‍, വിനോദ് കുമാര്‍ പറക്കോട്, ഷാജഹാന് വല്ലന, മാത്യു ജോര്‍ജ്, ഗോപകുമാര്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്കി.
പനോരമയുടെ ആഭിമുഖ്യത്തില്‍ വരുന്ന ഏപ്രില്‍ മാസത്തില്‍ പ്രശസ്ത ശാസ്ത്രജ്ഞനും പരിശീലകനുമായ ഡോ. ടി.പി. ശശികുമാറിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന കുട്ടികള്‍ക്ക് രണ്ടു ദിവസത്തെ ശില്പശാല സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം