പ്രഭാസും അനുഷ്ക ഷെട്ടിയും തമ്മിലുള്ള പ്രണയവാര്‍ത്തകള്‍ ഏറെ പുറത്ത് വന്നു കഴിഞ്ഞു. തങ്ങള്‍ സുഹൃത്തുക്കള്‍ ആണെന്ന് താരങ്ങള്‍ പറഞ്ഞെങ്കിലും പാപ്പരാസികള്‍ ഇവരുടെ പിന്നാലെയാണ്. അവരുടെ പുതിയ കണ്ടെത്തല്‍ അനുഷ്കയെ ലക്ഷ്യം വച്ചുള്ളതാണ്. പ്രഭാസിന്റെ കാര്യത്തില്‍ അനുഷ്ക വളരെ പൊസസീവാണെന്നും പ്രഭാസിന് ഫോണ്‍ കോള്‍ വരുന്പോള്‍ അനുഷ്ക അസ്വസ്ഥയാകാറുണ്ടെന്നുമാണ് പപ്പരാസികളുടെ കണ്ടെത്തല്‍.
പ്രഭാസിന് ഫോണ്‍ വന്നാല്‍ അപ്പോള്‍ തന്നെ അത് ആരാണെന്ന് അനുഷ്കയ്ക്ക് അറിയണമെന്നും ഫോണ്‍ അപ്പോള്‍ തന്നെ അനുഷ്ക പരിശോധിക്കുമെന്നുമാണ് പപ്പരാസികള്‍ പറയുന്നത്. എന്നാല്‍ ഇരുവരും പ്രണയത്തിലാണെന്നുള്ള വാര്‍ത്തയ്ക്ക് ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.