തിരിപ്പൂര്: തമിഴ്നാട്ടിലെ തിരിപ്പൂരില്‍ ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം കഴിച്ചതിന് ദളിത് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് പേര്‍ക്ക് വധശിക്ഷ. പെണ്‍കുട്ടിയുടെ പിതാവ് ചിന്നസ്വാമി, വാടകകൊലയാളികളായ ജഗദീശന്, മണികണ്ഠന്, സെല്‍വകുമാര്‍, കലൈ തമിഴ്വണ്ണന്, മൈക്കിള്‍ എന്നിവരെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. തിരിപ്പൂര് സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. കേസില്‍ പെണ്‍കുട്ടിയുടെ മാതാവ് കൗസല്യ ഉള്‍പ്പടെയുള്ള മൂന്ന് പ്രതികളെ കോടതി വെറുതെവിട്ടു.
പൊള്ളാച്ചിയിലെ സ്വകാര്യ എഞ്ചിനിയറിംഗം കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്ന ഉദുമല്‍പേട്ട സ്വദേശി ശങ്കര്‍ (23) ആണ് കൊല്ലപ്പെട്ടത്. ഗുണ്ടകളുടെ ആക്രമണത്തില്‍ ശങ്കറിന്റെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.