അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് പോലീസ് ചോര്‍ത്തി നല്കി എന്ന ദീലിപിന്റെ പരാതിയില്‍ ദിലീപിന്റെ ഭാഗം വാദം പൂര്‍ത്തിയായി.
കോടതിയില്‍ സമര്‍പ്പിക്കേണ്ട കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥന് മാധ്യമങ്ങള്‍ക്ക് നല്കി നീതി നിര്‍വഹണത്തെ തടസപ്പെടുത്തിയെന്നും അതിനാല്‍ ഉദ്യോഗസ്ഥനെതിരേ കോടതിയലക്ഷ്യത്തിന് നടപടികള്‍ സ്വീകരിച്ച് ഹൈക്കോടതിയിലേക്ക് റഫര്‍ ചെയ്യണമെന്നും ദിലീപിനു വേണ്ടി അഡ്വ. രാമന്‍പിള്ളയുടെ സഹഅഭിഭാഷകന് സുജേഷ് മേനോന് വാദിച്ചു. ഇക്കാര്യത്തില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം അങ്കമാലി കോടതി 16ന് കേള്‍ക്കും.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കിക്കൊണ്ടുളള അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ചിരുന്നു. അതിക്രമത്തിന് ഇരയായ നടിയാണ് കുറ്റപത്രത്തില്‍ ഒന്നാം സാക്ഷി. മഞ്ജു വാര്യര്‍ കേസില്‍ 11ാം സാക്ഷിയാണ്.