വാഹന നികുതി തട്ടിപ്പ് നടത്തിയതായി സുരേഷ്ഗോപിക്കെതിരെ
കേസെടുത്ത സാഹചര്യത്തില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ നേരിട്ട് ഹാജരാകണമെന്ന്
ഹൈക്കോടതി. പോണ്ടിച്ചേരിയില്‍ ആഡംബര കാര്‍ റജിസ്ട്രേഷന് നടത്താന്‍ വ്യാജ
രേഖയുണ്ടാക്കിയെന്ന കേസിലാണ് സുരേഷ് ഗോപിക്കെതിരെ കേസ് രജിസ്റ്റര്‍
ചെയ്തിരിക്കുന്നത്.
സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ
പരിഗണിക്കവെയാണ് ഹൈക്കോടതി ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയത്. അന്വേഷണ സംഘത്തിനു
മുന്നില്‍ ഹാജരായ ശേഷം സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മജിസ്ട്രേട്ട്
കോടതി പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കാര്‍ റജിസ്റ്റര്‍ ചെയ്യാന്‍
സുരേഷ് ഗോപി വ്യാജരേഖയുണ്ടാക്കിയെന്നാണ് െ്രെകംബ്രാഞ്ചിന്റെ അന്വേഷണത്തില്‍
കണ്ടെത്തിയത്.
വ്യാജരേഖ ചമയ്ക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ
വകുപ്പുകള്‍ പ്രകാരം െ്രെകംബ്രാഞ്ചാണ് കേസെടുത്തത്. എന്നാല്‍, രേഖകളില്‍ അപാകത
കണ്ടതോടെയാണ് െ്രെകംബ്രാഞ്ച് കേസെടുക്കാന്‍ തീരുമാനിച്ചത്.