സൂറിച്ച്: സ്വിസ് കേരള വനിതാഫോറത്തിന്റെ 20182019 വര്‍ഷങ്ങളിലേക്കുള്ള പുതിയ സാരഥികളെ തെരഞ്ഞെടുത്തു.
പ്രസിഡണ്ട്: ലീന കുളങ്ങര, സെക്രട്ടറി: അനു ലിപിന്‍, ട്രഷറര്‍: ലിസ്സി കാവുങ്കല്‍, പിആര്‍ഒ: ജയിന് പറാനികുളങ്ങര, പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ്: ആനി മരിയ സിറിയക്ക്, ശ്രീമതി: ദീപ മാത്യു.
എക്സിക്യൂട്ടിവ് മെന്പേഴ്സ്: ജസീന്ത ബാബു, ലെനി ഫിലിപ്പ്, റോഷന് പുരയ്ക്കല്‍, പ്രിയ ജോസഫ് എന്നിവരെ തിരെഞ്ഞെടുത്തു.
വനിതകള്‍ക്ക് പ്രയോജനകരമായ കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്ത്, രണ്ടു വര്‍ഷം വിജയകരമായി പിന്നിട്ട, വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി കൂടുതല്‍ അറിയുവാനും, അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാനും താല്പര്യമുള്ള വനിതകള്‍ സ്വിസ് കേരള വനിതാ ഫോറം ഭാരവാഹികളുമായി ബന്ധപ്പെടുക.
2018 ലെ ലോകവനിതാ ദിനത്തില്‍ സ്വിറ്റ്സര്ലാഡിലുള്ള ഇതര വനിതാ പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് വനിതാ ദിനം ആഘോഷമായി കൊണ്ടാടുകയെന്നതാണ് ഫോറത്തിന്റെ അടുത്ത ലക്ഷ്യം.
റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍