ഗോള്‍ഡ് കോസ്റ്റ്: ഗോള്‍ഡ് കോസ്റ്റ് സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആദ്യത്തെ ഇടവകദിനവും സണ്‍ഡേ സ്കൂള്‍ വാര്‍ഷികവും ലാബറഡോറിലെ സെന്റ് ജോസഫ് ചര്‍ച്ചില്‍ ആഘോഷിച്ചു.
സീറോ മലബാര്‍ മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്നു സമ്മേളനത്തില്‍ മാര്‍ ബോസ്കോ പുത്തൂര്‍ ഇടവകദിനവും മേരിമാതാ സണ്‍ഡേ സ്കൂള്‍ വാര്‍ഷികവും ഉദ്ഘാടനം ചെയ്തു. ഇടവക വികാരിയും സണ്‍ഡേ സ്കൂള്‍ ഡയറക്ടറുമായ ഫാ. ഏബ്രഹാം കഴുന്നടിയില്‍ അധ്യക്ഷത വഹിച്ചു. ബൈബിള്‍ കലോത്സവത്തിലും പഠനത്തിലും വിജയികളായ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും ചടങ്ങില്‍ വിതരണം ചെയ്തു. ജോമോന് തോമസ് പാരീഷ് റിപ്പോര്‍ട്ടും ചെറിയാന് തോമസ് സണ്‍ഡേ സ്കൂള്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സായൂജ് സാജന്, ജെസണ്‍ സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.
റിപ്പോര്‍ട്ട്: ചെറിയാന് വേണാട്