മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ വിഥിന്‍ഷോ ഡാന്‍ഡെലിയന്‍ കമ്യൂണിറ്റി ഹാളില്‍ വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു.
ഓഖി ദുരിതത്തില്‍ ജീവന് നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ആരംഭിച്ച സമ്മേളനം പ്രസിഡന്റ് അലക്സ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി സജി സെബാസ്റ്റ്യന്‍ സ്വാഗതവും എംഎംസിഎ മുന്‍ പ്രസിഡന്റ് ജോബി മാത്യു ആശംസയും നേര്‍ന്നു.
കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍ ലിസി ഏബ്രഹാം അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികളോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ക്രിസ്മസ് നേറ്റിവിറ്റി പ്ലേ, ടീം എംഎംസിഎ കമ്മിറ്റിയംഗങ്ങളുടെ കരോള്‍ ഗാനങ്ങള്‍, ജെയ്സ് ബൈജു, ലിയ സ്റ്റീഫന്‍, ഇസബെല്‍ മിന്േ!റാ, ജോസ് ലിന് സായ്, സില്ലാ സാബു, സെഫാനിയ ജിജി, നിക്കി ഷിജി, പ്രീതാ മിന്േ!റാ, ഇമ്മാനുവേല്‍, റോയ്, ജനീഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ നൃത്തവും ഗാനവും തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായിരുന്നു. സിന്ധൂര്‍ കാറ്ററിംഗ് ഒരുക്കിയ ക്രിസ്മസ് ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.
സെക്രട്ടറി ജനീഷ് കുരുവിള, വൈസ് പ്രസിഡന്റ് പി.കെ. ഹരികുമാര്‍, സെക്രട്ടറി ജനീഷ് കുരുവിള, ട്രഷറര്‍ സാബു ചാക്കോ മറ്റു കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.